കേരളക്കരയിലൂടെ

KERALA

കേരള സംസ്ഥാനത്തിന്റെ ചിഹ്നങ്ങള്‍ 
                    മൃഗം              ------------         ആന
                    പക്ഷി             ------------         മലമുഴക്കി വേഴാമ്പല്‍
                    പുഷ്പം             ------------         കണിക്കൊന്ന
                    വൃക്ഷം            ------------         തെങ്ങ്      
                    ഫലം             ------------         ചക്ക
                    മത്സ്യം           ------------         കരിമീന്‍
                    പാനീയം         ------------         ഇളനീര്‍






    ഇന്ത്യയുടെ തെക്കുപടിഞ്ഞാറേ അറ്റത്തുള്ള സംസ്ഥാനമാണ് കേരളം. കിഴക്ക് - തമിഴ്‌നാട്, വടക്ക് - കര്‍ണാടകം എന്നീ സംസ്ഥാനങ്ങളും പടിഞ്ഞാറ് - അറബിക്കടലുമാണ്.
    1956 നവംബര്‍ 01 നാണ് ഭാഷയുടെ അടിസ്ഥാനത്തില്‍ കേരളം എന്ന സംസ്ഥാനം രൂപീകരിച്ചത്.  മലയാളം പ്രധാനഭാഷയായി സംസാരിക്കുന്ന  കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരമാണ്‌.

പേരിന്റെ ചരിത്രം
    കേരവൃക്ഷങ്ങള്‍നിറഞ്ഞ സ്ഥലം എന്ന അര്‍ത്ഥത്തില്‍ കേരളം എന്ന പേര് ഉണ്ടായി എന്ന അഭിപ്രായമാണ് ഏറ്റവും പ്രബലം.കേരം എന്ന പദവും സ്ഥലം എന്നര്‍ഥം വരുന്ന അളം എന്ന പദവും ചേര്‍ന്നാണ് കേരളം എന്ന പേര് ഉണ്ടായത് എന്ന് വാദം ഈ അഭിപ്രായത്തെ ബലപ്പെടുത്തുന്നു.
    മറ്റൊരു അഭിപ്രായം അറബി സഞ്ചാരികളാണ് പേരിന്റെ ഉല്പത്തിക്കു പിന്നില്‍ എന്നാണ് കേരളത്തിന്റെ പ്രകൃതി സൗന്ദര്യവും സമ്പത്സമൃദ്ധിയും കണ്ട് അവര്‍ അല്ലാഹു അനുഗ്രഹിച്ച നാട് എന്നര്‍ത്ഥത്തില്‍ ഖൈറുള്ള എന്ന് വിളിച്ചിരുന്നത്രെ. അത് ലോപിച്ചാണ് കേരളം എന്ന പേര് ഉണ്ടായതെന്നാണ് മറ്റൊരു വിശ്വാസം. "മലബാര്‍" എന്ന പദം അറബികള് വഴി ലഭിച്ചതാണെന്നതാണ്‌ ഈ അഭിപ്രായത്തിനു കൂടുതല്‍ പിന്തുണ നല്കുന്നത് . "മഹര്‍എന്ന പദവും "ബുഹാര്‍"എന്ന പദവുംചേര്‍ന്നാണു മലബാര്‍ എന്ന പദം ഉണ്ടായത്."മഹര്‍ബുഹാര്‍" എന്നാല്‍ സുഗന്ധ വ്യഞ്ജനങ്ങളുടെ നാട് എന്നര്‍ഥം. അത് പിന്നീട് ലോപിച്ചാണ് മലബാര്‍ എന്നായത്. കേരളീയരല്ലാത്ത ലോകത്തുള്ള മറ്റെല്ലാ ആള്‍ക്കാരും കേരളം എന്ന് തികച്ചു പറയുന്നില്ല ..ഇംഗ്ലീഷില്‍ "M " എന്ന അക്ഷരം ഉണ്ടായിട്ടും "കേരള" എന്നാണു ഇംഗ്ലീഷില്‍ പറയുന്നത്. അതിനാല്‍ ഈ വാദത്തെ തള്ളിക്കളയുക പ്രയാസവുമാണ്. 
    ‘ചേരളം’ എന്ന പദത്തില്‍ നിന്ന് ഉത്ഭവിച്ചതാണെന്നാണ് മറ്റൊരു വാദം. ചേര്‍, അഥവാ ചേര്‍ന്ത എന്നതിന് ചേര്‍ന്ന എന്നാണ് അര്‍ത്ഥം. കടല്‍ മാറി കരകലള്‍ കൂടിച്ചേര്‍ന്ന എന്ന അര്‍ത്ഥത്തില്‍ ആണ് ഈ പേര് ഉത്ഭവിച്ചത് എന്ന ഒരു വാദഗതിക്കാര്‍ കരുതുന്നു. സംഘകാലത്തിലെ നെയ്തല്‍ തിണൈ എന്ന ഭൂപ്രദേശത്തില്‍ വരുന്ന ഇവിടം കടല്‍ ചേരുന്ന ഇടം എന്നര്‍ത്ഥത്തില്‍ ചേര്‍ എന്ന് വിളിച്ചിരുന്നു. ചേര്‍ + അളം എന്നതിന് സമുദ്രം എന്ന അര്‍ത്ഥവുമുണ്ട്. കടലോരം എന്ന സൂചനയാണ് ചേരളം തരുന്നത്. ചേരലര്‍ കടലോരത്തിന്റെ അധിപരുമായി.
    ചേര രാജാക്കന്മാരില്‍ നിന്നുമാകാം ആ പേര് വന്നതെന്നാണ് മറ്റൊരു അഭിപ്രായം. ഇവരുടെ പേര് തന്നെ ഥേര എന്ന പാലി വാക്കില്‍ നിന്നുത്ഭവിച്ചതാണ് എന്നാണ് മറ്റൊരു മതം. അതിന് ബുദ്ധമതവുമായി ബന്ധം കാണുന്നു. ഥേരര്‍ എന്ന വാക്കിന് വലിയേട്ടന്‍ എന്നാണ് വാച്യാര്‍ത്ഥം. ബുദ്ധമതത്തിലെ ഥേരവാദമതത്തില്‍പെട്ടവരായിരുന്നു ചേര രാജാക്കന്മാർ എന്ന് കരുതുന്നു. ഥേര എന്ന വാക്ക് പാലിയില്‍ നിന്ന് താലവ്യവത്കരണം എന്ന സ്വനനയം പ്രകാരം ചേരര്‍ എന്നായതാണെന്നും, സ്ഥലം എന്ന അര്‍ത്ഥത്തിലുള്ള പാലി പദമായ തളം, ആദിലോപം പ്രാപിച്ച് അളം ആയതാണെന്നും ഇക്കൂട്ടര്‍ വിശ്വസിക്കുന്നു. കേരളം ഒരു കാലത്ത് പ്രബലകേന്ദ്രമായിരുന്നു എന്ന വിശ്വാസം ബലപ്പെടുന്നതാണീ വാദം. ചേര എന്നതിന്റെ കന്നട ഉച്ചാരണം കേര എന്നാണ്. ഇതായിരിക്കാം കേരളം ആയതെന്നാണ് ഹെര്‍മന്‍ ഗുണ്ടര്‍ട്ട‌് വാദിക്കുന്നത്.
    വീരകേരളന്റെ നാടായതിനാല്‍ കേരളം എന്ന പേര് വന്നു എന്നും ഒരു വിശ്വാസം ബുദ്ധമതക്കാരുടെ ഇടയില്‍ ഉണ്ട്.
    മലഞ്ചെരിവ് എന്നര്‍ത്ഥമുള്ള ചാരര്‍ എന്ന തമിഴ് പദത്തില്‍ നിന്നാണ് ചേരര്‍ ഉണ്ടായതെന്നും അതാണ് കേരളമായതെന്നും മറ്റൊരു വാദം നിലനില്‌ക്കുന്നു.
    ചേരം (കേരളം) എന്ന വാക്ക് നാഗം (പാമ്പ്) എന്നതിന്റെ തല്‍സമമാണെന്ന് എല്‍.. അനന്തകൃഷ്ണയ്യര്‍ സൂചിപ്പിക്കുന്നു.കേരളത്തിലെ ദ്രാവിഡരുടെ നാഗാരാധന കാരണമായിരിക്കണം ഒരു പക്ഷെ ഈ പേരു വരാനുള്ള കാരണം.
    കേരം എന്നത് ചേരം എന്നതിന്റെ കര്‍ണ്ണാടകോച്ചാരണമാണെന്ന് ഡോക്ടര്‍ ഗുണ്ടര്‍ട്ട് അഭിപ്രായപ്പെടുന്നു. ഗോകര്‍ണ്ണത്തിനും, കന്യാകുമാരിക്കും ഇടയിലുള്ള പ്രദേശത്തിന് ആദ്യകാലത്തുണ്ടായിരുന്ന ചേരം എന്ന പേര്‍ കേരളം ആയി മാറിയതാണെന്ന് അദ്ദേഹം സമര്‍ത്ഥിക്കുന്നു.



കേരളത്തിലെ പ്രധാന നദികള്‍
    44 നദികളാണ് കേരളത്തിലുള്ളത് അവയില്‍ 41 ഉം പടിഞ്ഞാറോട്ടൊഴുകി അറബിക്കടലിലും. മൂന്നെണ്ണം കിഴക്കോട്ടൊഴുകി കാവേരിയിലും ചേരുന്നു. 15 കിലോമീറ്ററിനു മേലെ നീളമുള്ളവയെയാണ് നദികള്‍ എന്നു വിളിക്കുന്നത്, അതിനു താഴെ നിരവധിയുണ്ടെങ്കിലും അവയെ നദികളുടെ ഗണത്തില്‍ പെടുത്തിയിട്ടില്ല. കേരളത്തിലെ മിക്ക നദികളും ഒരേ ദിശയില്‍ ഒഴുകുന്നു. കേരളത്തിലെ നദികള്‍ മറ്റു സംസ്ഥാനങ്ങളിലേതിനോടപേക്ഷിച്ച് വളരെ ചെറുതാണ്.കേരളത്തിലെ ഏറ്റവും വലിയ നദി 244 കിലോമീറ്ററുള്ള പെരിയാറും ഏറ്റവും ചെറിയ നദി 16 കിലോമീറ്ററുള്ള മഞ്ചേശ്വരം പുഴയുമാണ്. കേരളത്തില്‍ നദികളെ ആശ്രയിച്ചായിരുന്നു ആദിമകാലത്ത് ഗതാഗതം നടന്നിരുന്നത്. കേരളത്തില്‍ നദികളില്‍ നിന്ന് ജലസേചനം, മീന്‍പിടുത്തം എന്നിവക്കു പുറമേ വിദ്യുച്ഛക്തിയും ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. ജലസേചനത്തിനും ജലവൈദ്യുത നിര്‍മ്മാണത്തിനുമായി നിരവധി അണക്കെട്ടുകള്‍ കേരളത്തില്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നു.








1 comment:

  1. ഏറണാകുളം ജില്ല തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്നുണ്ട്

    ReplyDelete