കുഴിയാന മുതല്‍ കൊമ്പനാന വരെ


കാണാം ഒരു പ്രസന്റേഷന്‍ സസ്യഭുക്ക്, മാംസഭുക്ക്, മിശ്രഭുക്ക്

മുകളില്‍ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത്, ഒാപ്പണ്‍ ചെയ്ത്, കീബോര്‍ഡില്‍  F5 അമര്‍ത്തുക.



കാണാം ഒരു പ്രസന്റേഷന്‍ ജീവികളുടെ അനുകരണങ്ങളും അനുകൂലനങ്ങളും

മുകളില്‍ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത്, ഒാപ്പണ്‍ ചെയ്ത്, കീബോര്‍ഡില്‍  F5 അമര്‍ത്തുക.

 

റെഡ് ലിസ്റ്റ്

വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ വിവരങ്ങള്‍ അടങ്ങിയ ഒരു പുസ്തകമാണ് റെഡ് ലിസ്റ്റ്. ഇന്റര്‍ നാഷണല്‍ യൂണിയന്‍ ഫോര്‍ ദ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ ആന്‍ഡ് നാച്ചുറല്‍ റിസോഴ്‌സ് അഥവാ ഐ.യു.സി.എന്‍ (IUCN) പുറത്തിറക്കുന്ന ഒരു പുസ്തകമാണിത്. ഈ പുസ്തകത്തില്‍ ഓരോ ജീവിയേയും അവ അഭിമുഖീകരിക്കുന്ന വെല്ലുവിളികളുടെ അടിസ്ഥാനത്തില്‍ തരംതിരിച്ചിട്ടുണ്ട്. ഓരോ പ്രാവശ്യം പുറത്തിറങ്ങുന്ന റെഡ് ഡാറ്റാ ബുക്കും ഓരോ പ്രത്യേകതരം ജീവിവര്‍ഗ്ഗത്തെക്കുറിച്ചായിരിക്കും പറയുന്നത്.

 

നിലനിൽ‌പ്പ് അപകടത്തിലായേക്കാവുന്ന ചില ജീവികളില്‍ ഒന്ന്

മലവരമ്പന്‍

തെക്കേ ഇന്ത്യയിലെ പശ്ചിമ ഘട്ടത്തില്‍ കാണപ്പെടുന്ന വംശനാശഭീഷണി നേരിടുന്ന ഒരു തദ്ദേശീയ പക്ഷിയാണ്‌ മലവരമ്പന്‍ അഥവാ നീലഗിരി പിപ്പിറ്റ് . വാലുകുലുക്കിപ്പക്ഷിയുടെ കുടുംബക്കാരനാണെങ്കിലും കാഴ്ചയില്‍ വാനമ്പാടിയോടാണ് പിപ്പിറ്റുകള്‍ക്ക് കൂടുതല്‍ സാമ്യം. കേരളത്തില്‍ കാണപ്പെടുന്ന മറ്റൊരിനം പിപ്പിറ്റ് ആയ വയല്‍വരമ്പനില്‍ നിന്ന് ഇവയെ വേര്‍ തിരിക്കുന്ന ഒരു സവിശേഷത മലകളില്‍ കൂടു കെട്ടി ജീവിക്കുകയും ശത്രുക്കളില്‍ നിന്ന്‌ രക്ഷ തേടാന്‍ മരങ്ങളെയും ചെടികളെയും ആശ്രയിക്കുകയും ചെയ്യുന്നു എന്നതാണ്.

 

നിലനിൽ‌പ്പ് അപകടത്തിലായ ചില ജീവികളെ കാണൂ

 

സിംഹം

കാട്ടിലെ രാജാവായാണ് സിംഹം അറിയപ്പെടുന്നത്. വലിയ പൂച്ചകള്‍ എന്നറിയപ്പെടുന്ന നാല് ജീവികളില്‍ ഒന്നാണ് സിംഹം. 272 കിലോഗ്രാം വരെ ഭാരം വയ്ക്കുന്ന സിംഹങ്ങള്‍, കടുവയ്ക്കു ശേഷം മാര്‍ജ്ജാര വര്‍ഗ്ഗത്തിലെ രണ്ടാമത്തെ വലിയ ജീവിയാണ്. പതിനായിരത്തോളം വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ മനുഷ്യന്‍ കഴിഞ്ഞാല്‍ എറ്റവും കൂടുതല്‍ സ്ഥലങ്ങളില്‍ കൂട്ടമായി വസിച്ചിരുന്ന വലിപ്പമുള്ള സസ്തനി സിംഹമായിരുന്നു. ആഫ്രിക്കയിലും ഏഷ്യയിലുമാണ് ഇപ്പോള്‍ സിംഹങ്ങള്‍ അധിവസിക്കുന്നത്. ഇന്ത്യയിലെ ഗീര്‍ വനത്തിലുള്ള വളരെക്കുറച്ചു സിംഹങ്ങള്‍ മാത്രമാണ് ഏഷ്യയില്‍ ഇപ്പോഴുള്ളത് . സിംഹം നിലനില്പ് അപകടകരമായ മൃഗങ്ങളുടെ പട്ടികയില്‍ പെടുന്നു (റെഡ് ലിസ്റ്റ്). കഴിഞ്ഞ രണ്ടുദശാബ്ദം കൊണ്ട് സിംഹങ്ങളുടെ എണ്ണം 30% മുതല്‍ 50% വരെ കുറഞ്ഞിട്ടുണ്ട്. സിംഹങ്ങളുടെ എണ്ണം കുറയുന്നതിന്റെ യഥാര്‍ഥ കാരണം ഇപ്പോഴും അറില്ലെങ്കിലും ആവാസവ്യവസ്ഥ നഷ്ടപ്പെടലും വേട്ടയാടലുമാണ് പ്രധാനകാരണങ്ങളെന്നു കരുതുന്നു.

വനത്തില്‍ സിംഹങ്ങള്‍ക്ക് 10 മുതല്‍ 14 വര്‍ഷം വരെയാണ് ജീവിതകാലം, എന്നാല്‍ മൃഗശാലയിലും അതു പോലുള്ള മറ്റു കൂട്ടിലിട്ടു വളര്‍ത്തുന്ന സാഹചര്യങ്ങളിലും 20 വര്‍ഷം വരെ സിംഹങ്ങള്‍ ജീവിക്കാറുണ്ട്. സിംഹങ്ങള്‍ സാധാരണയായി മനുഷ്യരെ ആക്രമിക്കാറില്ല, എങ്കിലും ചില സാഹചര്യങ്ങളില്‍ സിംഹങ്ങള്‍ നരഭോജികളായി മാറാറുമുണ്ട്. പരിക്കോ മറ്റ് അവശതകള്‍ മൂലമോ സാധാരണ ഇരകളെ പിടിക്കാന്‍ പറ്റാതാവുമ്പോളാണ് ഇവ മനുഷ്യഭോജികളാവാറുള്ളത്. കടുവ ദേശീയമൃഗമാകുന്നതിന് മുന്‍പ് സിംഹമായിരുന്നു നമ്മുടെ ദേശീയമൃഗം. ഇന്ത്യയുടെ ദേശീയചിഹ്നത്തില്‍ നാല് സിംഹങ്ങളെ കാണിച്ചിരിക്കുന്നു.

ചീറ്റപ്പുലി
 

കരയിലെ ഏറ്റവും വേഗതയേറിയ ജീവിയാണ്‌ ചീറ്റപ്പുലി. നായ്ക്കളെയെന്ന പോലെ മൃഗങ്ങളെ വേട്ടയാടുന്നതിനായി പരിശീലിപ്പിച്ചെടുക്കാന്‍ സാധിക്കുന്നതിനാല്‍ ഇതിനെ വേട്ടപ്പുലി എന്നും വിളിക്കുന്നു. 500 മീറ്ററോളം ദൂരം മണിക്കൂറില്‍ 100 കി.മീ വരെ വേഗത്തില്‍ ഓടാന്‍ ചീറ്റപ്പുലിക്കു സാധിക്കും. പണ്ടുകാലത്ത് ഇന്ത്യ, ഇറാന്‍, അഫ്ഗാനിസ്ഥാന്‍, ആഫ്രിക്കന്‍ ഭൂഖണ്ഡം എന്നിവിടങ്ങളിലായിരുന്നു ചീറ്റപ്പുലികള്‍ ഉണ്ടായിരുന്നത്‌. എന്നാലിന്ന് ഇന്ത്യയില്‍ ചീറ്റപുലികള്‍ക്ക്‌ പൂര്‍ണ്ണവംശനാശം സംഭവിച്ചു കഴിഞ്ഞു. ഇറാനില്‍ 200 എണ്ണത്തില്‍ താഴെ മാത്രമേ അവശേഷിക്കുന്നുള്ളു. ആഫ്രിക്കയിലാകട്ടെ ഏതാനം ആയിരവും രണ്ടിടത്തും കുറഞ്ഞുവരുന്നതായാണ്‌ പൊതുവേ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌. മനുഷ്യരോടു ഇണങ്ങിജീവിക്കാനും ഇവക്കു കഴിയും. സംസ്കൃതത്തിലെ 'ചിത്ര' (അര്‍ത്ഥം- പടം, അലങ്കരിക്കപ്പെട്ടത്‌, അത്ഭുതകരം) എന്ന വാക്കില്‍നിന്നാണ്‌ ചീറ്റ എന്ന നാമം ഉത്ഭവിച്ചതെന്നു കരുതുന്നു. ഇന്ത്യയലെ മുന്‍ കാലത്തെ പല രാജാക്കന്മാരും നായാട്ടിനും മറ്റുമായിചീറ്റകളെ പരിശീലിപ്പിച്ച് കൂടെക്കൂട്ടിയിരുന്നു.

 

കടുവ.


    മാർജ്ജാര വംശത്തിലെ ഇന്ന് ജിവിച്ചിരിക്കുന്നതിൽ ഏറ്റവും വലുതും ശക്തിയേറിയതുമായ അംഗമാണ്‌ കടുവ. കടുംതവിട്ടു നിറത്തിലുള്ള ശരീരത്തിനു കുറുകെയുള്ള കറുത്ത വരകൾ കടുവകളെ കണ്ടാൽ ഇതരജന്തുക്കളിൽ നിന്നു പെട്ടെന്നു തിരിച്ചറിയാൻ സാധിക്കുന്നു പക്ഷേ വനങ്ങളിലെ നിറങ്ങൾക്കനുസൃതമായതരത്തിൽ കടുവയെ സ്വയം ഒളിപ്പിച്ചു നിർത്തുവാനും അവയുടെ നിറം ഉപകരിക്കുന്നു. 12 വയസ്സാണ് ഇവയുടെ ആയുർ ദൈർഘ്യം. പൂർണ്ണവളർച്ചയെത്തിയ ആൺകടുവക്ക്‌ 200 കിലോഗ്രാമെങ്കിലും ഭാരമുണ്ടാകും 300 കിലോഗ്രാമിലധികം ഭാരമുള്ള കടുവകളും അപൂർവ്വമല്ല. ഇന്ത്യയിൽ 1967 ൽ വെടിവച്ചുകൊന്ന ഒരു കടുവക്ക്‌ 390 കിലോഗ്രാം ഭാരമുണ്ടായിരുന്നുപോലും. പെൺകടുവകൾ സാധാരണ 180 കിലോഗ്രാമിലധികം ഭാരം വരാറില്ല. 3 മീറ്റർ ആണ്‌ ആൺകടുവകളുടെ ശരാശരി നീളം, പെൺകടുവകൾക്ക് 2.5 മീറ്ററായി കുറയും . അഞ്ച് മീറ്ററോളം ഉയരത്തിൽ ചാടാനും 10 മീറ്ററോളം നീളത്തിൽ ചാടാനും കടുവകൾക്കു കഴിവുണ്ട്‌. സ്വന്തം ഭാരത്തിന്റെ ഇരട്ടിയുള്ള ഇരകളെ കീഴടക്കാനും കടത്തികൊണ്ടുപോകുവാനും കടുവകൾക്കു വളരെ നിസ്സാരമായി സാധിക്കും. ശരീരത്തിന്റെ മൂന്നിലൊന്നു ഭാരമുള്ള ഇരകളേയും കൊണ്ട്‌ രണ്ടുമീറ്ററിലധികം ഉയരത്തിൽ ചാടാനും ഇവയ്ക്കു കഴിവുണ്ട്‌. കാട്ടുപോത്ത്, കാട്ടുപന്നി, കേഴമാന്‍ മുതലായ മൃഗങ്ങളാണ്‌ സാധാരണ കടുവകളുടെ ഭക്ഷണം. എന്നാൽ ചുരുക്കം സന്ദർഭങ്ങളിൽ കാണ്ടാമൃഗം, ആന പോലുള്ളവയേയും വേട്ടയാടാറുണ്ട്. കഴുത്തിനു പിറകിൽ കടിച്ചാണ് കടുവ ഇരകളെ കീഴടക്കുന്നത്‌. അങ്ങനെ ചെയ്യുന്നതു വഴി നട്ടെല്ല് തകർക്കാനും ഇരകളെ വളരെ പെട്ടെന്നു തന്നെ കീഴടക്കുവാനും കടുവക്കു കഴിയുന്നു. വനനശീകരണം ആണ്‌ കടുവകളുടെ അതിജീവനത്തിനുള്ള ഏറ്റവും വലിയ വെല്ലുവിളി. ജൈവശൃംഖലയിൽ ഉയർന്ന സ്ഥാനത്തു നിൽക്കുന്നതു മൂലം വനത്തിൽ സംഭവിക്കുന്ന ഏതു മാറ്റവും കടുവകളെ ബാധിക്കുന്നു. അപൂർവ്വമായി ആനകളും, കരടികളും കടുവകളെ എതിർക്കാറുണ്ടെങ്കിലും മനുഷ്യന്‍ തന്നെ ആണ്‌ കടുവകളുടെ ഏറ്റവും വലിയ ശത്രു. ഒരു ആൺകടുവയുടെ പരിധിയിൽ പല പെൺകടുവകൾ കാണുമെങ്കിലും, മറ്റൊരു ആൺകടുവയെ സ്വന്തം പരിധിയിൽ കാണുന്നത്‌ അവ തമ്മിലുള്ള പോരാട്ടത്തിലും മിക്കവാറും ഒരു കടുവയുടെ അന്ത്യത്തിലുമായിരിക്കും അവസാനിക്കുക. ഒരു കടുവക്കു തന്നെ ഇത്ര വലിയ ഒരു പരിധി ആവശ്യമുള്ളതിനാൽ വനനശീകരണം ഈ മൃഗങ്ങളെ വളരെ ഗുരുതരമായി ബാധിക്കുന്നു. ഇന്ത്യയിൽ കടുവ സം‌രക്ഷണാർത്ഥം സ്ഥാപിതമായ ആദ്യത്തെ ദേശീയോദ്യാനം ജിം കോർബറ്റ് ദേശീയോദ്യാനമാണ്‌. ഇന്ത്യയിൽ ജനിച്ച ഇംഗ്ലീഷുകാരനായ മൃഗസം‌രക്ഷകപ്രവർത്തകനായ എഡ്വേർഡ് ജിം കോർബറ്റിന്റെ പേരിലാണ് ഇതറിയപ്പെടുന്നത്. ഭാരതത്തിന്റെ ദേശീയമൃഗം കടുവയുടെ ഉപവംശമായ റോയൽ ബംഗാൾ കടുവയാണ്.
കടുവ ദേശീയമൃഗമായ മറ്റു രാജ്യങ്ങള്‍
    ബംഗ്ലാദേശ് (റോയൽ ബംഗാൾ കടുവ)
    മലേഷ്യ (മലയൻ കടുവ)
    നേപ്പാൾ (റോയൽ ബംഗാൾ കടുവ)
    വടക്കൻ കൊറിയ (സൈബീരിയൻ കടുവ)
    തെക്കൻ കൊറിയ (സൈബീരിയൻ കടുവ)
    മുൻപത്തെ നാസി ജർമ്മനി (കറുത്ത പരുന്തിനോടൊപ്പം)
    മുൻപത്തെ യു.എസ്.എസ്.ആർ (സൈബീരിയൻ കടുവ)
     

കൂരമാന്‍




ഇന്ത്യ, നേപ്പാള്‍ എന്നിവിടങ്ങളിലെ ഉഷ്ണമേഖലാവനങ്ങളില്‍ കണ്ടുവരുന്ന മാന്‍ വര്‍ഗ്ഗത്തിലെ ഒരു ചെറിയ ജീവിയാണ്‌ കൂരമാന്‍ (Moschiola indica). കേരളത്തില്‍ ദേശഭേദമനുസരിച്ച്‌ കൂരമാന്‍, പന്നിമാന്‍, കൂരന്‍ എന്നൊക്കെയും ഈ ചെറിയ ജീവി അറിയപ്പെടുന്നു. മാന്‍ വര്‍ഗ്ഗത്തില്‍പ്പെട്ട ജീവികളില്‍ ഏറ്റവും വലിപ്പം കുറഞ്ഞ ഇവയുടെ ചെറിയ തേറ്റകളാണ്‌ പന്നിമാന്‍ എന്ന പേരില്‍ അറിയപ്പെടാന്‍ കാരണമായിരിക്കുന്നത്‌. ഏതാണ്‌ 30 സെന്റീമീറ്റര്‍ ഉയരവും 4-5 കിലോ ഗ്രാം ഭാരവുമുള്ള ഈ ചെറിയ മാന്‍ എലിയെപ്പോലെയാണ്‌ നീങ്ങുന്നത്. കൊമ്പുകളില്ലാത്ത ഈ മാന്‍ വേട്ടക്കാരുടേയും സഞ്ചാരികളുടേയും കണ്ണില്പ്പെടാറില്ല.

ആരുടെയെങ്കിലും കണ്ണില്‍ പെട്ടുപോയാല്‍ മിന്നല്‍ പിണര്‍ പോലെ പ്രകൃതിയില്‍ അപ്രത്യക്ഷനാകുവാനുള്ള കഴിവ്‌ കൂരന്റെ പ്രത്യേകതയാണ്‌. വനാന്തരങ്ങളിലെ ഇരുണ്ടപ്രദേശങ്ങളില്‍ മാത്രമേ കൂരമാനെ പൊതുവേ കാണാറുള്ളു. പുറമാകെ ഇരുണ്ട തവിട്ടു നിറത്തില്‍ വളരെ നേര്‍ത്ത മഞ്ഞപ്പൊട്ടുകളോ, പാടുകളോ കാണാം. ഇവ ചിലപ്പോള്‍ നേര്‍ത്തവരകളായോ നിരനിരയായ കുറികളായോ തോന്നിക്കുന്നു. കുറുകെ ചില അവ്യക്ത മഞ്ഞവരകളും കാണാറുണ്ട്‌. അടിഭാഗം നല്ല വെളുത്തിട്ടാണ്‌, തൊണ്ടയില്‍ അണ്ണാറാക്കണ്ണന്റെ പോലെയുള്ള മൂന്നു വരകള്‍ കാണാം. പ്രകൃതിയുമായി അലിഞ്ഞു ചേരുന്ന വര്‍ണ്ണങ്ങള്‍ കൂരമാനെ പോലുള്ള ഒരു ദുര്‍ബലമൃഗത്തിന്‌ അത്യന്താപേക്ഷിതമാണ്‌.

ആണ്‍ മൃഗങ്ങളുടെ തേറ്റകള്‍ അവയെ തിരി‍ച്ചറിയാന്‍ സഹായിക്കുന്നു. ചുവന്ന പട്ടിക പ്രകാരം സ്ഥിതി ഒട്ടും ആശങ്കാജനകമല്ലാത്ത ജീവികളുടെ പട്ടികയില്‍ ആണ് ഇവ ഉള്ളത് എങ്കിലും ഇവയുടെ ആവാസ വ്യവസ്ഥയെ പറ്റിയോ , ഇവയുടെ എണ്ണത്തെ പറ്റിയോ ഉള്ള കണക്ക് ഇത് വരെ എടുത്തിട്ടില്ല , നിര്‍ലോഭമായ വേട്ടയാടലിന് വിധേയമായിടുള്ള ഈ ജീവി മിക്കവാറും ഇന്ന് വംശനാശഭീഷണിയുടെ വക്കില്‍ ആണ്.

 

സിംഹവാലന്‍ കുരങ്ങുകള്‍
  ഇന്ന് ലോകത്ത് പശ്ചിമഘട്ടത്തില്‍ മാത്രം  കാണപ്പെടുന്ന വംശനാശത്തിന്റെ വക്കിലെത്തിയിരിക്കുന്ന കുരങ്ങുകളാണ്‌ സിംഹവാലന്‍ കുരങ്ങുകള്‍ (Lion-tailed Macaque). അതും പശ്ചിമഘട്ടത്തിന്റെ തെക്കന്‍പകുതിയില്‍ മാത്രം. കേരളത്തില്‍ സൈലന്റ് വാലിയിലും തമിഴ്നാട്ടില്‍ കളക്കാട് -മുണ്ടന്തുറൈ വന്യജീവിസങ്കേതം ഉള്‍‍പ്പെടുന്ന ആശാംബൂ മലനിരകളിലുമാണ് സിംഹവാലന്‍  കുരങ്ങുകള്‍ക്ക് ദീര്‍ഘ കാലം നിലനില്‍ക്കാന്‍ പറ്റിയ തുടര്‍ച്ചയായ ആവാസവ്യവസ്ഥ ഉള്ളത്.ര്‍ഷത്തില്‍ എല്ലാകാലത്തും കായ്കനികള്‍ ലഭിക്കുക നിത്യഹരിതവനങ്ങളില്‍ മാ‍ത്രമാണ്അതുകൊണ്ടാണ് സിംഹവാലന്‍ സൈലന്റ് വാലിയുടെ ഭാഗമായത്. നല്ല മരം കയറ്റക്കാരായ ഇവ മഴക്കാടുകളിലെ മുകള്‍ത്തട്ടിലാണ്‌ മിക്കവാറും സമയം ചെലവഴിക്കുന്നത്‌. മറ്റു കുരങ്ങുകളുടെ സ്വഭാവത്തെ അപേക്ഷിച്ച്‌ നോക്കുമ്പോള്‍ ഇവ മനുഷ്യരുമായുള്ള ഇടപെടല്‍ ഇഷ്ടപ്പെടാത്ത കൂട്ടത്തിലാണ്‌. കൂട്ടമായി കഴിയുന്ന ജീവികളാണിവ, ഓരോ കൂട്ടത്തിലും പത്തു മുതല്‍ ഇരുപതു വരെ അംഗങ്ങള്‍ കാണാം. കുറച്ചു ആണ്‍ കുരങ്ങുകളും കുറെ പെണ്‍ കുരങ്ങകളെയും ഒരോ കൂട്ടത്തിലും കാണാം. മഴക്കാടുകളിലെ പഴങ്ങള്‍, ഇലകള്‍, മുകുളങ്ങള്‍, പ്രാണികള്‍, ചെറിയ ജീവിക എന്നിവയാണ്‌ ഇവയുടെ ഭക്ഷണം.

  IUCN കണക്കുപ്രകാരം കേരളം, ര്‍ണ്ണാടക, തമിഴ്‌നാട്‌ എന്നീ സംസ്ഥാനങ്ങളിലെ വനങ്ങളിള്‍ 2500-ഓളം സിംഹവാലന്‍ കുരങ്ങുകളേ ഇന്ന് ജീവിച്ചിരിക്കുന്നുള്ളൂ - അവയുടെ വാസസ്ഥലങ്ങള്‍ തേയില, കാപ്പി, തേക്ക്‌ എന്നീ തോട്ടങ്ങള്‍, അണക്കെട്ടുകള്‍ എന്നിവയിടെ നിര്‍മ്മാണത്താല്‍ ചുരുങ്ങിക്കൊണ്ടിരിക്കുകയാണ്‌. ഇവ തോട്ടങ്ങളിലൂടെ സഞ്ചരിക്കുകയോ ജീവിക്കുകയോ ചെയ്യാത്തതും മനുഷ്യസഹവാസം ഇഷ്ടപ്പെടാത്തതും സിംഹവാലന്‍ കുരങ്ങുകളുടെ എണ്ണത്തില്‍ കാര്യമായ കുറവുവരുത്തിയിട്ടുണ്ട്‌.
സൈലന്റ്‌ വാലിപ്രദേശത്ത്‌ അണക്കെട്ട്‌ നിര്‍മ്മിക്കുന്നത്‌ ഇവയുടെ വംശനാശത്തിനു കാരണമായേക്കമെന്നത്‌, 1977നും 1980നും ഇടയില്‍ സൈലന്റ്‌വാലി പ്രക്ഷോഭത്തിനു വഴിതെളിച്ചു. ഇവയ്ക്ക്‌ ജീവിക്കാന്‍ ഏറ്റവും അനുയോജ്യസാഹചര്യമുണ്ടെന്നു കരുതപ്പെടുന്ന സൈലന്റ്‌ വാലി പ്രദേശത്ത്‌, 1993-നും 1996-നുമിടയ്ക്ക്‌ പതിനാലോളം സിംഹവാലന്‍ കുരങ്ങുകളുടെ കൂട്ടങ്ങളെ കണ്ടതായി രേഖപ്പെത്തിയിട്ടുണ്ട്‌. സിംഹവാലന്‍ കുരങ്ങുകളുടെ ആവാസ പ്രദേശങ്ങളില്‍ വടക്കേയറ്റമായ കര്‍ണ്ണാടകയില്‍ 32 കൂട്ടങ്ങള്‍ ജീവിക്കുന്നതായി കരുതപ്പെടുന്നു.

   പണ്ട് ഗോവ മുതല്‍ പശ്ചിമഘട്ടത്തിന്റെ തെക്കേഅറ്റം വരെ കണ്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ര്‍ണ്ണടകയിലെ ശരാവതി നദിയ്ക്ക് തെക്ക് മാത്രമെ ഇവയെ കാണാനുള്ളു. ഇവയെല്ലാം കൂടി 3500-4000 എണ്ണമെ അവശേഷിക്കുന്നുള്ളു. ഏകദേശം 368 എണ്ണം മൃഗശാലകളില്‍ ജീവിക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.

     
     
     
     
     

വംശനാശം വന്ന ചില ജീവികളെ പറ്റി അറിയാന്‍ അവയുടെ പേരുകളില്‍ ക്ലിക് ചെയ്യുക


No comments:

Post a Comment